നാട്ടകത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് ഓട വഴി ജലസ്രോതസ്സുകളിലേക്ക് മലിനജലം ഒഴുക്കുന്നു എന്ന് ആരോപണം; പരാതിയുമായി നാട്ടുകാർ രംഗത്ത്

കോട്ടയം: നഗരസഭാ പരിധിയിൽ നാട്ടകത്തുള്ള പ്രമുഖ ഹോട്ടൽ ആയ കരിമ്പിൻ ടേസ്റ്റ് ലാൻഡിലെ മലിനജലം ഗാർഹിക മേഖലയിലെ ഓടകളിലൂടെ ജലസ്രോതസ്സുകളിലേക്ക് ഒഴുക്കുന്നു എന്ന് ആരോപണം. എംസി റോഡിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന കരിമ്പിൻ ടേസ്റ്റ് ലാൻഡിലുള്ള മലിനജലം എതിർവശത്തുള്ള എട്ടു പടി റോഡിലേക്കുള്ള റോഡുകളിലൂടെയാണ് ജലസ്രോതസ്സുകളിലേക്കും പാടശേഖരങ്ങളിലേക്കും ഒഴുക്കുന്നത്. നാട്ടുകാർ ഇതിനെതിരെ പരാതിയുയർത്തിയിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ് എന്നാണ് ആക്ഷേപം.

Advertisements

മഴക്കാലത്ത് ഓടുകൾ നിറഞ്ഞു കവിഞ്ഞതോടുകൂടിയാണ് മാലിന്യങ്ങൾ ഒഴുകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഓടകളിൽ വെള്ളം ഇല്ലാതിരുന്ന സമയത്ത് രാത്രികാലങ്ങളിലാണ് ഇവർ മലിനജലം ഒഴുക്കി വിട്ടിരുന്നത്. അതിനാൽ തന്നെ ദുർഗന്ധം വഹിക്കുമ്പോഴും കാരണം നാട്ടുകാർക്ക് വ്യക്തമല്ല ആയിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്ത അവസരത്തിൽ പകൽ സമയവും മലിനജലം ഒരുക്കിയതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂറുകണക്കിന് ആളുകൾ എത്തുന്ന റസ്റ്റോറൻറ് ആയിട്ടും ഇവർക്ക് മതിയായ മാലിന്യനിർമാർജന സംവിധാനങ്ങൾ ഇല്ല എന്നും ആക്ഷേപമുണ്ട്. സമീപത്തായി ഇവരുടെ ഉടമസ്ഥതയിലുള്ള ചതുപ്പ് നിലത്തിൽ ഹോട്ടൽ വേസ്റ്റ് കത്തിച്ച് പ്രദേശമാകെ തീ ആളിപ്പടർന്ന സംഭവവും വർഷങ്ങൾക്കു മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രാദേശിക നേതാക്കളും വിളിച്ചാൽ കേൾക്കുന്ന അകലത്തിലുള്ള മുനിസിപ്പൽ ഓഫീസ് അധികൃതരും ഇവർക്ക് ഒത്താശ ചെയ്യുന്നതോടെ നിയമവിരുദ്ധ നടപടികൾക്കെതിരെ നടപടികൾ ഉണ്ടാകാറില്ല.

എംസി റോഡ് സൈഡിൽ അനധികൃത പാർക്കിങ്

കള്ളുഷാപ്പും എ സി റസ്റ്റോറൻറ് അടക്കം ഒരുമിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് കരിമ്പിൻ ടേസ്റ്റ് ലാൻഡ്. മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ഇവർ എം സി റോഡിൻറെ ഇരുവശവും കയ്യടക്കി അനധികൃത പാർക്കിംഗ് നടത്തുന്നുണ്ട് എന്നും ആരോപണമുണ്ട്. ഇത്തരത്തിൽ റോഡ് സൈഡിൽ നടത്തുന്ന പാർക്കിംഗ് ഇടവഴികളിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രതീക്ഷിക്കുന്ന ആളുകൾക്ക് ബ്ലൈൻഡ് സ്പോട്ട് സൃഷ്ടിക്കുന്നു എന്നും നിരവധി അപകടങ്ങൾ ഇതുമൂലം ഉണ്ടാകുന്നതെന്നും പരാതി ഉയർന്നിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ്.

Hot Topics

Related Articles