കോട്ടയം തിരുനക്കരയിൽ വീട്ടിൽ അതിക്രമിച്ച് കയറി പണം തട്ടി : കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ

കോട്ടയം : തിരുനക്കരയിൽ വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ കേസില്‍ രണ്ടും മൂന്നും പ്രതികള്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് പള്ളിപ്പുറം കണ്ണച്ചാൽ വീട്ടിൽ ബിന്റോ ബേബി (26) , അതിരമ്പുഴ പാറോലിക്കൽ കൈതമല താഴെ വീട്ടിൽ ബിലാൽ ബക്കർ (30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ 11 ന് തിരുനക്കര സ്വദേശിയുടെ വാടക വീട്ടില്‍ സംഘം ചേര്‍ന്ന് അതിക്രമിച്ച് കയറി വീട്ടിലെ ടീവിയും, പ്രൊജക്ടറും കസേര കൊണ്ട് അടിച്ച് പൊട്ടിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 55.000/ (അൻപത്തി അയ്യായിരം) രൂപ തട്ടിയെടുക്കുകയും ചെയ്തനായാണ് കേസ്. ഒന്നാം പ്രതിയായ ജിതിന്‍ ജോസഫ്‌ (30)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡി വൈ എസ് പി കെ എസ് അരുൺ, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ എം ജെ അരുൺ, പ്രിൻസിപ്പൽ എസ് .ഐ. ഹരികൃഷ്ണൻ, പ്രബോഷണറി എസ്. ഐ. ആകാശ്, എ.എസ്. ഐ. സജി പി സി., സീനിയർ സിവിൽ പോലീസ് ഓഫീസറായ വരുൺ ദേവ്, സിവിൽ പോലീസ് ഓഫീസർമാരായ മനോജ് കെ എം., അബ്ദുൽ ഫൈസൽ, വിനയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയത്.

Hot Topics

Related Articles