നടിയെ ആക്രമിച്ച കേസിൽ വിധി തൃപ്തികരമല്ല; ശക്തമായ അപ്പീൽ നൽകുമെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം:നടി ആക്രമിക്കപ്പെട്ട കേസിൽ പുറപ്പെട്ട കോടതി വിധി ഒരിക്കലും തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി. രാജീവ്. പ്രോസിക്യൂഷനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായും (ഡിജിപി) കൂടിയാലോചിച്ച് ശക്തമായ നിലയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.കേസിലെ മുഴുവൻ വിധിയും ഇതുവരെ വായിച്ചിട്ടില്ലെങ്കിലും, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ അന്നുതന്നെ വ്യക്തമാക്കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചാനലുകളിൽ എഴുതിക്കാണിക്കുന്നതിലൂടെയാണ് വിധി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്നും, ആദ്യ ഘട്ടത്തിൽ നിന്നു തന്നെ ഗൗരവമേറിയ അപ്പീൽ ആവശ്യമാണ് എന്ന നിലപാടിലാണ് സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

ഇക്കാര്യത്തിൽ രണ്ട് ഭാഗത്തും തൃപ്തികരമല്ലാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു നേരത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ആ നിലപാടിൽ നിന്നും പ്രതിപക്ഷം ഇപ്പോൾ മാറിയിരിക്കുകയാണെന്നും, എസ്‌ഐടിയിൽ വിശ്വാസം അർപ്പിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്വേഷണം ശക്തമായി മുന്നോട്ട് പോകുകയാണെന്നും, ഒരു പ്രതിയെയും സംരക്ഷിക്കില്ലെന്ന നിലപാട് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് ആവർത്തിച്ചു.

Hot Topics

Related Articles