പാമ്പാടി : കോട്ടയം പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ അങ്ങാടി വയൽ മാടവന വീട്ടിൽ ബിന്ദുവിനെയാണ് ഭർത്താവ് സുധാകരൻ വെട്ടിക്കൊന്നത്. സുധാകരന്റെ മൃതദേഹം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുടുംബവടക്കിനെ തുടർന്നാണ് സംഭവം എന്നാണ് ലഭിക്കുന്ന വിവരം. പാമ്പാടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Advertisements


