പത്മ ചതിച്ചു ! എൻ എസ് എസ് – എസ് എൻ ഡി പി ഐക്യം പൊളിഞ്ഞു

ചങ്ങനാശേരി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം ലഭിച്ചതിന് പിന്നാലെ സാമുദായിക ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്. നേരത്തെ എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ ഐക്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ ഇന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സാമുദായിക ഐക്യത്തിൽ നിന്നും പിന്മാറുകയാണ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Advertisements

പല കാരണങ്ങളാലും പല തവണ എൻ.എസ്.എസ്. – എസ്.എൻ.ഡി.പി. ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളാൽതന്നെ വ്യക്തമാകുന്നതായി എൻഎസ്എസ് ഡയറക്ടർ ബോർഡിനു വേണ്ടി ജി സുകുമാരൻ നായർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എൻ.എസ്.എസ്സിൻ്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനും ആവില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻ.എസ്.എസ്സിന് എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ.

മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്.എൻ.ഡി.പി.യോടും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് എൻ.എസ്.എസ്. ആഗ്രഹിക്കുന്നത്.

എൻ.എസ്.എസ്. – എസ്.എൻ.ഡി.പി. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നതായി പ്രസ്താവന വ്യക്തമാക്കുന്നു.

Hot Topics

Related Articles