കോട്ടയം : തിരുവാതുക്കലിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ പ്രതി ഉള്ളിൽ കടന്നത് ജനലിൽ തുള ഉണ്ടാക്കിയെന്ന് പൊലീസ്. വാതിലിനോട് ചേർന്ന ജനലിൽ തുള ഉണ്ടാക്കി , ജനലും വാതിലിൻ്റെ കൊളുത്തും തുറന്നാണ് പ്രതി ഉള്ളിൽ കടന്നത് എന്നാണ് സംശയം. കൊല്ലപ്പെട്ട വിജയകുമാർ വിവസ്ത്ര നായാണ് കിടന്നത്. ഇദ്ദേഹത്തിൻ്റെ തലയിൽ കോടാലി ഉപയോഗിച്ച് വെട്ടിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വിജയകുമാറിൻ്റെ ഭാര്യ ഡോ. മീരയുടെ മൃതദേഹം തൊട്ടടുത്ത മുറിയിലാണ് കണ്ടെത്തിയത്. ഈ മൃതദേഹത്തിൽ മുഖത്ത് മുറിവുണ്ട് എന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരുടെ മുഖത്തും ശരീരത്തിലും തലയിണയും തുണിയും ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റ് ഉള്ള വീടിൻറെ മതിൽ ചാടി കടന്നാണ് മോഷ്ടാവ് ഉള്ളിൽ കടന്നത് എന്നാണ് സംശയിക്കുന്നത്. വീടിനുള്ളിൽ കടന്നശേഷം ജനൽ ഗ്ലാസ് കട്ടർ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചു മാറ്റുകയായിരുന്നു. ഇതിനുശേഷം ഒരു ജനൽ പാളി തുറന്ന് വാതിലിന്റെ കുറ്റി എടുത്തതായാണ് സംശയിക്കുന്നത്. ഇതിനുശേഷം ഉള്ളിൽ കടന്ന് ആദ്യം ഡോക്ടർ മീരയെ കൊലപ്പെടുത്തി. ഇതിനുശേഷമാണ് വിജയകുമാറിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മീര കിടക്കുന്ന മുറിയുടെ സമീപത്തു നിന്നും കോടാലിയും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന വീട്ടിൽ നിന്നും സിസിടിവി ഹാർഡ് ഡിസ്കുകളും മോഷണം പോയിട്ടുണ്ട്:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബവുമായി ബന്ധമുള്ള ആളാണ് മോഷണത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. തുടർന്ന് ഇത്തരത്തിലുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് രാവിലെ 8 45 ഓട് കൂടിയാണ് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


