പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ  വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണം : ജോസഫ് ചാമക്കാല 

പുതുപ്പളളി : പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ  വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജോസഫ് ചാമക്കാല അവശ്യപ്പെട്ടു. കാലങ്ങളായി അയർക്കുന്നം പഞ്ചായത്തിലെ ജനങ്ങളുടെ ഒരു ആവശ്യമായിരുന്നു  അയർക്കുന്നം ബൈപ്പാസ്.   2011 – 2016  കാലഘട്ടങ്ങളിൽ അയർക്കുന്നം ബൈപ്പാസിന് ആവശ്യമായ 6.45  കോടി രൂപ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന   ഉമ്മൻചാണ്ടിയുടെയും ധനകാര്യ വകുപ്പ് മന്ത്രി  കെ കെ എം മാണിയുടെയും   ജോസ് കെ മാണി എംപിയുടെയും ഇടപെടൽ മൂലം  ആണ് അന്ന് ഫണ്ട്‌ അനുവദിച്ചത്.

Advertisements

എന്നാൽ ചില വസ്തു ഉടമകൾ  സർക്കാർ നിശ്ചയിച്ച വിലക്കുറവ് മൂലം ഭൂമി വിട്ടു നൽകാത്ത  സാഹചര്യം  മൂലമാണ് അന്ന് ബൈപ്പാസ് നിർമ്മാണം നടക്കാതിരുന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ മൂലം വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കിയത് അനുസരിച്ച് 44 കോടി രൂപയാണ് ഈ  ബൈപ്പാസിന്റെ നിർമ്മാണ ചെലവ് വരുന്നത്.  എന്നാൽ ഈ കഴിഞ്ഞ ബഡ്ജറ്റിൽ  ഇതിന് ആവശ്യമായ തുക   അനുവദിച്ചിട്ടില്ല. ആയതിനാൽ ഈ വിഷയത്തിൽ അടിയന്തരമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്   അയർക്കുന്നം പഞ്ചായത്ത്‌  എൽഡിഎഫ് കമ്മിറ്റി നിവേദനം നൽകിയിട്ടുണ്ട്. ബഡ്ജറ്റ് ചർച്ചയിൽ    ബൈപ്പാസിന് ആവശ്യമായ   ഫണ്ട്‌ അനുവദിക്കണമെന്ന് മുൻ  അയർക്കുന്നം   പഞ്ചായത്ത് പ്രസിഡന്റ്   ജോസഫ് ചാമക്കാല  ആവശ്യപ്പെട്ടു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.