വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് താലൂക്ക് ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ആറ് സ്റ്റീൽ ചാരുബഞ്ചുകൾ വിതരണം ചെയ്തു

വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് താലൂക്ക് ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ആറ് സ്റ്റീൽ ചാരുബഞ്ചുകൾ വിതരണം ചെയ്തു. ദിവസേന 1200 ഓളം രോഗികൾ ഒപിയിൽ ചികിൽസ തേടുന്ന ആശുപത്രിയിൽ എത്തുന്നവർക്ക് ഇരിക്കാൻ പരിമിതമായ സൗകര്യമാണുണ്ടായിരുന്നത്. ആശുപത്രി അധികൃതരുടെ ആവശ്യത്തെ തുടർന്നാണ് 35000 രൂപയോളം വിനിയോഗിച്ച് റോട്ടറി ക്ലബ് 18പേർക്ക് ഇരിക്കാൻ സൗകര്യമൊരുക്കിയത്. റോട്ടറി ക്ലബ് പ്രസിഡൻ്റ്  ജോയിമാത്യുവിൻ്റെ അധ്യക്ഷതയിൽ ആശുപത്രി ഹാളിൽ നടന്ന യോഗത്തിൽ ഇരിപ്പിടങ്ങൾ സി.കെ.ആശ എം എൽ എ  ആശുപത്രി ആർ എം ഒ ഡോ.എസ്.കെ.ഷീബ ക്ക് നല്കി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് മുഖ്യ പ്രഭാഷണം നടത്തി. മുൻസിപ്പൽ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ,പി.എ. സുധീരൻ,ബിന്ദുഷാജി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എ. ഡി.ശ്രീകുമാർ, ഡോ. മനോജ്, ക്ലബ്ബ് സെകട്ടറി കെ എസ്. വിനോദ്,  ദിലീപ് കൃഷ്ണൻ,സിറിൽ ജെ. മഠത്തിൽ , ജീവൻ ശിവറാം, ജോർജ് മായം പറമ്പിൽ എൻ.കെ. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles