‘ഠമാർ പഠാർ’ ചോദ്യോത്തരങ്ങളുമായി ലീപ് കേരള : കോട്ടയം കളക്ടർ മാധ്യമ പ്രവർത്തകർക്ക് ഒപ്പം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവമുയർത്തി ‘ഠമാർ പഠാർ- റിപ്പോർട്ടർമാർക്കൊപ്പം’ ചോദ്യോത്തര വേള.
മാധ്യമപ്രവർത്തർക്കും മാധ്യമ വിദ്യാർത്ഥികൾക്കുമായി ജില്ലാ കളക്ടർ ചേതൻ കുമാര്‍ മീണയുടെ നേതൃത്വത്തിൽ നവംബർ 21 വെള്ളിയാഴ്ച രാവിലെ 10 മുതൽ കോട്ടയം പ്രസ് ക്ലബ്ബിൽ വച്ചാണ് വേറിട്ട തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ ബോധവത്ക്കരണ വിഭാഗമായ ലീപ് കോട്ടയമാണ് (ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാം കേരള) പരിപാടി സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിട്ടുള്ള വ്യത്യസ്ത സംഭവങ്ങളും ചേർത്തുകൊണ്ടുള്ള ചോദ്യങ്ങളായിരിക്കും പരിപാടിയിലുള്ളത്.

Advertisements

Hot Topics

Related Articles