കോട്ടയം : സംക്രാന്തിയിൽ നിയന്ത്രണം വിട്ട മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ട് കാറുകളും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച 11 മണിയോടുകൂടിയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാർ ബ്രേക്ക് ചെയ്തതോടെ പിന്നിൽ വന്ന കാറും തൊട്ടു പിന്നാലെ എത്തിയ പിക്കപ്പ് വാനും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി. സംഭവം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
Advertisements


