കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കാരക്കാട് സ്കൂൾ,,ഒന്നാം മൈൽ, പത്താഴപ്പടി, തേവരുപ്പാറ ടവർ, തേവരുപ്പാറ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 8 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ചെട്ടിശേരി മിഷൻ പള്ളി എന്നീ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പനച്ചിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹൈ ടെക്ക് , മഠത്തിപറമ്പ്, കമ്പനികടവ് എന്നീ ട്രാൻസ്‌ഫോർമർ ഏരിയ യിൽ രാവിലെ 9.00മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ അൽഫോൺസ കോളേജ്, പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്, സെൻ്റ് തോമസ് കോളേജ്, തമസ, മുത്തോലി മിനി ഇൻഡസ്ട്രി, പുലിയന്നൂർ ആശ്രമം സ്കൂൾ, ആറാട്ടു വഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളരിത്തറ , വേഷ്ണാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ, മാങ്ങാനം ടെമ്പിൾ, നടേപ്പാലം, പാലാഴി,മുക്കാട്, മേനാശേരി ,സ്കൈ ലൈൻ, ചാലുങ്കൽ പടി എന്നീ ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ആനന്തപുരം , കളരിക്കൽ ടവർ , എലൈറ്റ് മനക്കച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles