കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ടിയേടത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോർ എപ്പിസ്കോപ്പയുടെ ഭവനത്തിലെത്തിയ മന്ത്രി, സംസ്ഥാന സർക്കാരിന് വേണ്ടിയും ആദരാഞ്ജലികൾ അർപ്പിച്ചു.
താൻ കോട്ടയത്ത് എം.പി (MP) ആയിരുന്ന കാലം മുതൽ ഇട്ടിയേടത്ത് അച്ചനുമായി വളരെ അടുത്തതും ദൃഢവുമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല അനുസ്മരിച്ചു. മണർകാട് പള്ളിയുടെ വികാരി എന്ന നിലയിൽ ജാതിമത ഭേദമന്യേ എല്ലാവർക്കും സ്നേഹവും സൗഹൃദവും ഒരുപോലെ പകർന്നുനൽകിയ ഉദാത്തനായ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. വളരെയേറെ ശ്രേയസ്കരമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം നാടിനും സമൂഹത്തിനും വലിയ നഷ്ടമാണ്. മാതൃകാ അധ്യാപകനായി ജീവിതം ആരംഭിച്ച്, വൈദികൻ എന്ന നിലയിൽ ശ്രേയസ്കരമായ ജീവിതം നയിച്ച അച്ചന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ…
യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, യാക്കോബ് മോർ അന്തോണിയോസ്, ഐസക് മോർ ഓസ്താത്തിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമസ്, സഖറിയാസ് മോർ പീലക്സീനോസ്, കുറിയാക്കോസ് മോർ തെയോഫീലോസ്, മാത്യൂസ് മോർ തീമോത്തിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, മാർത്തോമാ സഭ കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, ഫ്രാൻസിസ് ജോർജ് എംപി, സുരേഷ്കുറുപ്പ്, മാത്യു കുഴൽനാടൻ എംഎൽഎ, അഡ്വ. ഫിൽസൺ മാത്യുസ്, ജെയ്ക് സി. തോമസ് തുടങ്ങിയവർ ഇട്ടിയേടത്ത് ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ വീട്ടിലെത്തി അദരാഞ്ജലികൾ അർപ്പിച്ചു.


