കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആഗസ്റ്റിൽ കോട്ടയത്ത്; അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം നാളെ ജൂൺ 29 ന് കോട്ടയത്ത്

കോട്ടയം: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സംസ്ഥാന സമ്മേളനം അഗസ്റ്റ് 31 നും സെപ്റ്റംബർ ഒന്ന് രണ്ട് തീയതികളിലുമായി കോട്ടയത്ത് നടക്കും. സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം നാളെ ജൂൺ 29 ശനിയാഴ്ച ഉച്ചയ്ക്ക് 3.30 ന് കോട്ടയം ഫ്‌ളോറൽ പാലസ് കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ സ്വാഗത സംഘരൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് മുഖ്യാതിഥിയായി യോഗത്തിൽ പങ്കെടുക്കും. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ആശംസകൾ അർപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് എസ്.ആർ യോഗത്തിൽ അധ്യക്ഷത വഹിക്കും. കെ.പി.എ ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ സ്വാഗതം ആശംസിക്കും. കെ.പി.എസ്.ഒ ജനറൽ സെക്രട്ടറി വി.സുഗതൻ, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി പ്രേംജി കെ.നായർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.എസ് തിരുമേനി, കോട്ടയം ഡിവൈഎസ്പി എം.കെ മുരളി, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ശ്രീകുമാർ, കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ അനീഷ് ജോയ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles