കോട്ടയം നഗരമധ്യത്തിലെ എക്‌സൈസിന്റെ കഞ്ചാവ് – ലഹരി മരുന്ന് വേട്ട; പിടിയിലായത് ലഹരി മാഫിയ സംഘത്തിലെ പ്രധാനി; ജില്ലയിൽ കഞ്ചാവ് എത്തിക്കുന്നത് കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള വൻ മാഫിയ സംഘം

കോട്ടയം: നഗരമധ്യത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ എക്‌സൈസ് സംഘം പിടികൂടിയതോടെ പുറത്തായത് കഞ്ചാവ് – ലഹരി മാഫിയ സംഘത്തിന്റെ അതീവ രഹസ്യമായ ഓപ്പറേഷനുകളുടെ വിവരങ്ങൾ. ജില്ലയിൽ കഞ്ചാവും എം.ഡി.എം.എയും അടക്കമുള്ള ലഹരി മരുന്നുകൾ എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയെയാണ് കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം ലഹരി മരുന്നുകളുമായി പിടികൂടിയത്. കോട്ടയം നഗരമധ്യത്തിൽ ജോയിസ് റെസിഡൻസി ബാറിൽ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളുടെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘമാണ് ജില്ലയിൽ ഇപ്പോൾ പ്രധാനമായും ലഹരി മരുന്നുകൾ വിരണം ചെയ്യുന്നതെന്നാണ് എക്‌സൈസ് സംഘത്തിന്റെ കണ്ടെത്തൽ.

Advertisements

ഏറ്റുമാനൂർ ഇടത്താവളമാക്കിയ സംഘം വലിയ തോതിൽ ജില്ലയിലേയ്ക്കു ലഹരി മരുന്നുകൾ എത്തിക്കുന്നുണ്ടെന്നാണ് എക്‌സൈസ് സംഘം നടത്തിയ പരിശോധയിൽ കണ്ടെത്തിയത്. മൈത്ത ഫിറ്റാമെന്നും, എട്ട് ഗ്രാം കഞ്ചാവും, വടിവാളുമായി എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയ കാരാപ്പുഴ വേളൂർ വാഴപ്പറമ്പ് വീട്ടിൽ വി.ബി ആദർശി (27)ന്റെ ഫോൺ കോളുകൾ പരിശോധിച്ച എക്‌സൈസ് സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരത്തിലെ കൊലക്കേസിലെ പ്രതികളായ മാഫിയ സംഘം ലഹരിക്കച്ചവടത്തിലേയ്ക്കു തിരിഞ്ഞതായാണ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ആദർശിനൊപ്പം കൊലക്കേസിൽ കൂട്ടു പ്രതികളായിരുന്നവർ വ്യാപകമായി ജില്ലയിലേയ്ക്കു ലഹരി മരുന്നുകൾ എത്തിക്കുന്നുണ്ടെന്നും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമാനൂരിലെ സ്ഥിരം ലഹരി മാഫിയ ഇടപാടുകാരനായ ഗുണ്ടാ സംഘത്തലവനാണ് ഇവർക്ക് ലഹരി മരുന്നുകൾ എത്തിച്ചു നൽകുന്നതെന്നും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കാരാപ്പുഴ , വേളൂർ, തിരുവാതുക്കൽ പ്രദേശം കേന്ദ്രീകരിച്ചാണ് ഈ മാഫിയ സംഘം പ്രവർത്തിക്കുന്നതെന്നും, കോട്ടയം നഗരത്തിലെ കൊലക്കേസ് പ്രതിയാണ് ഈ മാഫിയ സംഘത്തെ നയിക്കുന്നതെന്നും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ സംഘം ഏറ്റുമാനൂരിലും കോട്ടയത്തും എത്തിച്ച ലഹരി മരുന്നുകൾ കണ്ടെത്താൻ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Hot Topics

Related Articles