കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ ഒന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാച്ച് ഫാക്ടറി, മാതൃമല ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുളങ്ങരപ്പടി, എടത്തറക്കടവ്, മാവേലിപ്പാടം,എന്നീ,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെയും, പാത്തിക്കമുക്ക് , സാംസ്കാരിക നിലയം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1മണിവരെയും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും പ്ലാന്തോട്ടം , ആശാരിമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജി കെ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുപ്പയ്ക്കാട് ട്രസ്റൻഫൊർമേർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കുന്നപ്പള്ളി ട്രാൻസ്ഫോർമേറിൽ രാവിലെ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഔട്പോസ്റ്റ് ,മുട്ടത്ത്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താഴത്തിക്കര നമ്പർ രണ്ട് ട്രാൻസ്ഫോമിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കുറ്റി, റബ്ബർ ബോർഡ് വില്ല, പാറക്കൽകടവ്, ചന്ദനത്തിൽ കടവ്, തുരുത്തി എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


