സംസ്ഥാനത്ത് 250 ഓളം അങ്കണവാടി സ്മാർട്ടാക്കി : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട :
സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 250 അങ്കണവാടികളാണ് സ്മാർട്ടാക്കാൻ ലക്ഷ്യമിട്ടതെന്നും ഭൂരിഭാഗവും പൂർത്തിയായെന്നും ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഏനാദിമംഗലം ചാങ്കൂർ 46ാം നമ്പർ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അമ്മയുടെ ചൂടിൽ നിന്ന് കുരുന്നുകൾ ആദ്യമായി സമൂഹത്തിലേക്ക് കടന്നു വരുന്ന ഇടങ്ങളാണ് അങ്കണവാടികൾ. കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയെ സ്വാധീനിക്കുന്ന ഘട്ടമാണിത്. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന സൗകര്യങ്ങളാണ് സ്മാർട്ട് അങ്കണവാടികളിലുള്ളത്. ഗർഭാവസ്ഥ മുതൽ കുഞ്ഞിന് രണ്ടു വയസ്സ് ആകുന്നതുവരെയുള്ള 1000 ദിവസം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായി സമഗ്ര പദ്ധതി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കി. അങ്കണവാടിക് 1979 ൽ സ്ഥലം സംഭാവനയായി നൽകിയ പ്ലാം പറമ്പിൽ കുടുംബത്തോടുള്ള നന്ദി മന്ത്രി രേഖപ്പെടുത്തി.

Advertisements

വനിതാ ശിശു വികസന വകുപ്പ്, ജില്ലാ പഞ്ചായത്ത്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി 50 ലക്ഷം രൂപ മുടക്കിയാണ് സ്മാർട്ട് അങ്കണവാടി നിർമിച്ചത്. വിശാലമായ ശിശു സൗഹൃദ ക്ലാസ് റൂം, ശുചിമുറികൾ, ആകർഷകമായ ചിത്രങ്ങൾ, ഫ്ളോറിങ്, കളിപ്പാട്ടങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാം വാഴോട്, വൈസ് പ്രസിഡൻറ് എൻ എം ഉദയരശ്മി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശങ്കർ മാരൂർ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി രാജഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു, ഗ്രാമപഞ്ചായത്ത് അംഗം ലക്ഷ്മി ജി നായർ, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ കെ വി ആശാ മോൾ, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ നീതാ ദാസ്, ഐ സി ഡി എസ് സൂപ്പർവൈസർ എസ് ദീപിക എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles