കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ ചക്കാമ്പുഴ ടൗൺ, താമരക്കാട്‌ പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ വഞ്ചാങ്കൽ, മാർക്കറ്റ്, മാന്നാർ, തടവനാൽ, കുറ്റിപ്പാറ സ്കൂൾ എന്നീ പ്രദേശങ്ങളിൽ 8.30 മുതൽ അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ സബ്ബ് സ്റ്റേഷൻ, കൊടുവത്താനം, കൊടുവത്താനം കുരിശുപള്ളി, ബി എസ് എൻ എൽ തവള കുഴി, എസ് ആർ ആർക്കേഡ്, മാളിക റെസിഡൻസി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അൽഫോൻസാ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെയും വലിയകുളം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ഞണ്ടുകളും പാലം ഞണ്ടുകുളം പമ്പ് ഹൗസ് ട്രാൻസ്ഫോമറിൽ വൈദ്യുതി മുടങ്ങും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ മീനടം വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പെരുന്ന അമ്പലം , വള്ളികാവ് , കൂട്ടുമ്മേൽ പള്ളി , പെരുന്ന വെസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദുതി മുടങ്ങും.

Hot Topics

Related Articles