കുമാരനല്ലൂർ : ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിനുള്ള കൊടിക്കൂറ, കൊടി കയർ സമർപ്പണം നാളെ നവംബർ 23 ഞായറാഴ്ച നടക്കും.
കൊടിക്കയർ സമർപ്പണം രാവിലെ 8 ന് സ്വർണ്ണ ധ്വജ ചുവട്ടിൽ നടക്കും.
രാവിലെ 10 ന് മാഞ്ഞൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന കൊടിക്കൂറ ഘോഷയാത്ര 11 ന് ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് കിഴക്കെ ആലും ചുവട്ടിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ക്ഷേത്രത്തിലെത്തിച്ചേരുമ്പോൾ ദേവസ്വം ഭരണാധികാരി കെ.എ.മുരളി കാഞ്ഞിരക്കാട്ടില്ലം കൊടിക്കുറ ഏറ്റുവാങ്ങും.
Advertisements


