കോട്ടയം അയർക്കുന്നത്തെ ബംഗാള്‍ സ്വദേശിനിയുടെ കൊലപാതം : കൊലയ്ക്ക് കാരണം ഭാര്യയ്ക്ക് മറ്റൊരാളുമായുളള അടുപ്പം : ഭർത്താവ് സോണി അറസ്റ്റിൽ

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടി ഭർത്താവ്. അയർക്കുന്നം ഇളപ്പാനിയിൽ ആണ് നാടിനെ നടുക്കിയ സംഭവം. പശ്ചിമബംഗാൾ സ്വദേശിയായ അൽപ്പാനയാണ് മരിച്ചത്.ഇവരുടെ ഭർത്താവ് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.അയര്‍ക്കുന്നം ഇളപ്പാനിയിൽ നിര്‍മാണം നടക്കുന്ന വീട്ടിന് സമീപം നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് സോണിയാണ് യുവതിയെ കൊലപ്പെടുത്തി താന്‍ ജോലി ചെയ്യുന്ന വീടിന്റെ പരിസരത്ത് കുഴിച്ചുമൂടിയത്.തലയ്ക്ക് അടിച്ച് കഴുത്തു ഞെരിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതക കാരണം ഭാര്യയ്ക്ക് മറ്റൊരാളുമായുളള അടുപ്പമാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.കൃത്യം നടന്ന ദിവസം ഇതിനെച്ചൊല്ലി മനപ്പൂര്‍വം ഭാര്യയുമായി തര്‍ക്കമുണ്ടാക്കിയ പ്രതി മതിലില്‍ അവരുടെ തലയിടിച്ചു.കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു.ഒക്ടോബർ പതിനാലാം തീയതി രാവിലെ ഏഴുമണിയോടെയാണ് സംഭവം ഉണ്ടാവുന്നത്.കൊല നടത്തി അടുത്ത ദിവസം തന്നെ സോണി ഭാര്യ അല്‍പ്പനയെ കാണാനില്ലെന്ന് കാണിച്ച് അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Advertisements

പരാതിയില്‍ അന്വേഷണം നടത്തവെ അടുത്തദിവസം പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് സോണിക്ക് പോലീസ് നിർദ്ദേശം നൽകിയിരുന്നു എന്നാൽ എത്താതെ വന്നതോടെ പോലീസ് നടത്തിയ തിരച്ചിലിൽ സോണി കുട്ടികളുമായി നാടുവിടാൻ ഒരുങ്ങുകയായിരുന്നു. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്ന് വിവരം പോലീസിന് ലഭിച്ചു. തുടർന്ന് ഇയാളെ എറണാകുളത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രണ്ടുദിവസമായി നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിന്നും പ്രതി സോണി തന്നെ എന്ന് ഉറപ്പിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.ഇളപ്പാനിയിലെ നിര്‍മ്മാണം നടക്കുന്ന വീടിന്റെ പരിസരത്തെ കാട് വൃത്തിയാക്കാന്‍ ഉടമസ്ഥര്‍ സോണിയെ ഏല്‍പ്പിച്ചിരുന്നു. സോണി അല്‍പ്പനയുമായി നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ മടങ്ങിപ്പോകുമ്പോള്‍ ഇയാള്‍ തനിച്ചായിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. തുടര്‍ന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

Hot Topics

Related Articles