കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം നടത്തി 

കോട്ടയം :കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ബേക്കർ സ്കൂളിന്റെ വിദ്യാഭ്യാസ പാരമ്പര്യം ആർക്കും അവകാശപ്പെടാനാവാത്തതെന്ന് മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഈ അധ്യയന വർഷം 69 Full A+ ആണ് ഈ വിദ്യാലയം കരസ്ഥമാക്കിയത്.എസ് എസ് എൽ സി പരീക്ഷയിൽ 26 ഫുൾ A+, പ്ലസ് ടു പരീക്ഷകളിൽ 43 Full A+ ഉം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും മെമൻ്റോയും ക്യാഷ് അവാർഡും വിതരണം  ചെയ്തു. അതോടൊപ്പം എം ജി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ എം എ അറബിക് പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ  അധ്യാപികയും പൂർവ്വ വിദ്യാർഥിനിയുമായ കെ ഇ ഷാമിനയെയും ചടങ്ങിൽ ആദരിച്ചു. പി ടി എ പ്രസിഡന്റ്‌ അജിത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ സിൻസി പാറേൽ , സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ജോർജ് വർഗീസ്,പ്രിൻസിപ്പൽ ഷിബു തോമസ്, ഹെഡ്മിസ്ട്രസ് ബിനു വർഗീസ്, വിനീത കെ ആർ,മിറിൻ മരിയ തോമസ്,ഐറിൻ റേച്ചൽ ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

 

 

Hot Topics

Related Articles