കോട്ടയം ഏറ്റുമാനൂരിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു; വെള്ളിലാപ്പള്ളി സ്വദേശിയായ പ്രതി അറസ്റ്റിൽ

ഏറ്റുമാനൂർ: വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലംകുഴിയിൽ വീട്ടിൽ നിഖിൽ കെ. ജി. (33്) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് വൈകിട്ട് ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ കോളനി ഭാഗത്ത് വീടിന്റെ ഹാളിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ മാല മോഷ്ടിക്കുകയായിരുന്നു. ഇവരുടെ കഴുത്തിൽക്കിടന്ന രണ്ടു പവനോളം തൂക്കം വരുന്ന മാല മോഷ്ടിക്കുകയായിരുന്നു പ്രതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ നിഖിലിനെ കാണാനില്ലെന്നു കാട്ടി ഇയാളുടെ ഭാര്യയും പരാതി നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്വേഷണം പുരോഗമിക്കവേ എറണാകുളം ജില്ലയിൽ പള്ളിമുക്ക് എന്ന സ്ഥലത്ത് വെച്ച് കഴിഞ്ഞ അഞ്ചിന് അന്വേഷണസംഘം പ്രതി നിഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ എട്ടു മാസക്കാലമായി പ്രതി സംഭവസ്ഥലത്തിനടുത്ത് തന്നെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles