കോട്ടയം അതിരമ്പുഴയിൽ പിതാവിനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു; മകൻ അറസ്റ്റിൽ

കോട്ടയം: പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. അതിരമ്പുഴ മാന്നാനം കരയിൽ ഷാപ്പുപടി ഭാഗത്ത് കൊല്ലപ്പള്ളിൽ വീട്ടിൽ അഗസ്റ്റസി (36)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയായ ആഗസ്റ്റസ് പിതാവായ ലൂക്കായെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയായ മകൻ പിതാവിനെ ആക്രമിച്ച ശേഷം തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി യുടെ നേതൃത്വത്തിൽ എസ്.ഐ ജയപ്രകാശ് , എ.എസ്.ഐ ദിലീപ് വർമ്മ , സിവിൽ പൊലീസ് ഓഫിസർ മാരായ അനൂപ് പി റ്റി , ശ്രീനിഷ് തങ്കപ്പൻ , ലിബിൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisements

Hot Topics

Related Articles