കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയും വെള്ളക്കെട്ടും; ജനങ്ങൾ ദുരിതത്തിലായിട്ടും ഇടപെടാതെ നഗരസഭ; ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല ആർക്കെന്നറിയാതെ നട്ടംതിരിഞ്ഞ് കൗൺസിലർമാർ; ഒന്നും മിണ്ടാതെ ചെയർപേഴ്‌സണും സെക്രട്ടറിയും

കോട്ടയം: മൂന്നു ദിവസമായി തുടരുന്ന കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ അടക്കം വെള്ളത്തിൽ മുങ്ങിയിട്ടും നഗരസഭ അധികൃതർ വിഷയത്തിൽ ഇടപെട്ട് വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മഴ കനത്തതോടെ പടിഞ്ഞാറൻ മേഖലയിൽ അടക്കം കനത്ത മഴ തുടരുകയാണ്. നഗരമേഖലയിൽ മാത്രം നൂറുകണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പ് ഒരുക്കേണ്ട ഉത്തരവാദിത്വം മാത്രമാണ് റവന്യു വകുപ്പിന് ഉള്ളത്. എന്നാൽ, ഇവിടെ ഭക്ഷണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് നഗരസഭ അധികൃതരാണ്.

Advertisements

എന്നാൽ, കോട്ടയം നഗരത്തിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല ആർക്കാണ് എന്ന കാര്യത്തിൽ നഗരസഭ ഇനിയും തീരുമാനം എടുത്തിട്ടില്ല. നഗരസഭയുടെ വാട്‌സ്അപ്പ് ഗ്രൂപ്പിൽ കൗൺസിലർമാർ ഇതു സംബന്ധിച്ചു ചോദ്യം ഉയർത്തിയെങ്കിലും ആർക്കും ഇതുവരെയും മറുപടി പറയാൻ സാധിച്ചിട്ടില്ല. കൗൺസിലർമാർക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ആരാണ് എന്നു കൗൺസിലർമാർ ചോദിക്കുമ്പോൾ ആരും മറുപടി പറയാനില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളം പൊങ്ങിയ പ്രദേശങ്ങളിൽ ഒരിടത്തും ഇതുവരെയും നഗരസഭയുടെ നേതൃത്വത്തിൽ കേന്ദ്രീകൃതമായ ഒരു പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Hot Topics

Related Articles