കേരളപ്പിറവി ദിനത്തിൽ കേരളീയ വേഷത്തിൽ വർക്കൗട്ട്; കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്‌പെഷ്യൽ ഹെൽത്ത് ക്ലബ് ബീൻസിലെ വീഡിയോ വൈറൽ; വൈറലായത് കോട്ടയത്തെ സുന്ദരിമാരുടെ വർക്കൗട്ട് ; സാരിയുടുത്തുള്ള വർക്കൗട്ട് വീഡിയോ കാണാം

കോട്ടയം: കേരളപ്പിറവി ദിനത്തിൽ കേരളീയ വേഷത്തിൽ മലയാളി മങ്കമാരുടെ വർക്കൗട്ട്. കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്‌പെഷ്യൽ ജിം ബീൻസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കേരള പിറവി ദിനത്തിൽ വ്യത്യസ്തമായ രീതിയിൽ വർക്ക്ഔട്ട് ചെയ്യുക എന്ന ആശയവുമായി ജിമ്മിലെ ട്രെയിനർമാരായ ദമ്പതിമാർ ജിത്തു ഷാജിയും, സ്‌നേഹ ജിത്തും രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ഇത്തരം ആശയം ജിമ്മിൽ സ്ഥിരമായി വർക്കൗട്ടിന് എത്തുന്നവർക്ക് മുന്നിൽ വച്ചു. കേരളപ്പിറവി ദിനത്തിൽ വ്യത്യസ്തമായ വർക്ക്ഔട്ടിന് ഇവരും തയ്യാറായതോടെയാണ് വീഡിയോ വൈറലായി മാറിയത്.

കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്‌പെഷ്യൽ ഹെൽത്ത് ക്ലബായ ബീൻസ് കോട്ടയം തെക്കുംഗോപുരത്താണ് പ്രവർത്തിക്കുന്നത്. കോട്ടയത്തെ യുവതികളുടെയും, വനിതകളുടെയും ഏറെ പ്രിയപ്പെട്ട കേന്ദ്രമായി ഇതിനോടകം തന്നെ ബീൻസ് മാറിയിട്ടുണ്ട്. മലയാള നാടിന്റെ പ്രിയപ്പെട്ട പിറന്നാൾ ദിനത്തിൽ തന്നെ ഇത്തരത്തിൽ വർക്കൗട്ട് ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ഇവിടെ എത്തിയ യുവതികളും.

ബീൻസിന്റെ ഫെയ്‌സ്ബുക്ക് പേജ് കാണാം

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

https://www.facebook.com/reel/542227964576320?fs=e&s=cl

https://www.facebook.com/reel/542227964576320?fs=e&s=cl

Hot Topics

Related Articles