ലഹരിയുടെ ഉപയോഗവും വിതരണവും നിയന്ത്രിക്കുന്നതിന് ലഹരി വിരുദ്ധ സംഗമം ; റാലിയും ബോധവത്കരണവും നടത്തി

പത്തനംതിട്ട : ലഹരിയുടെ ഉപയോഗവും വിതരണവും നിയന്ത്രിക്കുന്നതിന് വേണ്ടി ഒക്ടോബർ 2 മുതൽ സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ആദ്യ ഘട്ട പ്രചരണ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് – പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ വിളംബര റാലി നടത്തുകയുണ്ടായി. എൻ.സി.സി , എസ്.പി.സി , സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി നല്ലപാഠം ,സൗഹൃദ ക്ലബ്, ലഹരി വിരുദ്ധ ക്ലബ് എന്നീ പ്രസ്ഥാനങ്ങളിലെ കുട്ടികൾ ഇതിന് നേതൃത്വം നൽകി.

ഗാന്ധിസ്ക്വയറിൽ എത്തിച്ചേർന്ന റാലിയിൽ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ മുഖ്യസന്ദേശം നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് സുമ എബ്രഹാം ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സമൂഹത്തെ കാർന്നുതിന്നുന്ന ഈ ലഹരി വസ്തുക്കളെ ഒന്നായി ഉപേക്ഷിക്കാനായി ലഹരി വിരുദ്ധ മതിൽ സംഘടിപ്പിച്ചു.മുനിസിപ്പൽ കൗൺസിലർ സിന്ധു അനിൽ, പി.ടി.എ പ്രസിഡൻ്റ് സാം ജോയിക്കുട്ടി, സ്കൂൾ പ്രിൻസിപ്പൽ സാജൻ ജോർജ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ഓട്ടോറിക്ഷ ഡ്രൈവർമാർ, കടകളിലെ ജോലിക്കാർ, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ ഏവരും ചേർന്ന് ലഹരി വിരുദ്ധ മതിൽ സൃഷ്ടിച്ചു. പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഫ്ലാഷ് മോബ് എന്നിവ നടന്നു.

Hot Topics

Related Articles