കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 13 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 13 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലിയന്നൂർ ആറാട്ട് കടവ് റോഡിലും, മരോട്ടി ചുവട് മുത്തോലികടവ് ഭാഗങ്ങളിലും രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പച്ചാത്തോട് ഭാഗത്ത് രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ കോലാനി, പെരിങ്ങാലി, ഇരുമാപ്ര, മേലുകാവ് ചർച്ച് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 5 വരെയും വർക് നടക്കുന്നതിനാൽ മൂന്നിലവ് ബാങ്ക് ട്രാൻസ്ഫോർമർ 11 മുതൽ 5 വരെയും നരിമറ്റം, നരിമറ്റം ജംഗ്ഷൻ, ചൊവ്വൂർ ചർച്ച് ട്രാൻസ്ഫോർമർ പരിധിയിൽ 8.30 മുതൽ 11 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9: 00 മുതൽ 6:00 വരെ ഗാന്ധിപുരം നീറാത്താനം സ്‌കൂൾ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ, ഒറ്റയീട്ടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന. മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപ്പടി :ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ 5:00മണി വരെ വൈദ്യുതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ചോഴിയക്കാട് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles