വനിതാ കണ്ടക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവറെ യാത്രക്കാരൻ ആക്രമിച്ചു ; മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവർ ആശുപത്രിയിൽ

കോട്ടയം : വനിതാ കണ്ടക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവരെ യാത്രക്കാരൻ ആക്രമിച്ചു. മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ചിങ്ങവനം പുതുപ്പറമ്പിൽ സനൽ കുമാറി (48) നെയാണ് പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഇദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Advertisements

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷം കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു അക്രമ സംഭവങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റാൻഡിൽ എത്തിയ റിട്ട.റെയിൽവേ ജീവനക്കാരൻ ജേക്കബിനെ കൺട്രോൾ റൂം എസ്.ഐ ഐ.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓട്ടോറിക്ഷയിൽ സ്റ്റാൻഡിൽ വന്നിറങ്ങിയ ജേക്കബ് വനിതാ കണ്ടക്ടറെ ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് , ഡ്രൈവർ സനൽകുമാർ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ ജേക്കബ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി. തുടർന്ന് , കൺട്രോൾ റൂം വാഹനത്തിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു.

പരിക്കേറ്റ ഡ്രൈവറെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി.

Hot Topics

Related Articles