കോട്ടയം: മണർകാട് സ്വദേശിയായ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ വിനീത് സഞ്ജയൻ അടക്കം രണ്ടു പേർ അറസ്റ്റിൽ. അയ്മനം മാങ്കീഴിപ്പടി വീട്ടിൽ വിനീത് സഞ്ജയനെ (37)യും ആർപ്പുക്കര ആർപ്പുക്കര പടിഞ്ഞാറ് പൊങ്ങംകുഴിയിൽ വീട്ടിൽ അമലിനെ (25)യുമാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒക്ടോബർ ഒന്നിന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മണർകാട് സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോൺ പ്രതികൾ പിടിച്ചു വാങ്ങിയ ശേഷം ഇയാളെ ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. ഇയാളെ സർജിക്കൽ ബ്ലേഡ് കൊണ്ട് വരഞ്ഞും, കമ്പി വടിയ്ക്ക് അടിച്ചും പ്രതികൾ പരിക്കേൽപ്പിച്ചു എന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനീത് സഞ്ജയൻ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഗാന്ധിനഗർ, പാല, കോട്ടയം ഈസ്റ്റ്,ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, വൈക്കം, തിരുവല്ല, തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള ആളാണ്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


