എം.സി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബിരുദ വിദ്യാർത്ഥി മരിച്ച സംഭവം; മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്

കോട്ടയം: എം.സി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു മരിച്ച ബിരുദ വിദ്യാർത്ഥിഥിയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ചെങ്ങളം വാഴക്കൂട്ടത്തിൽ അരവിന്ദ് അനീഷാ(20)ണ് അപകടത്തിൽ മരിച്ചത്. ജനുവരി 17 ചൊവ്വാഴ്ച വൈകിട്ട് മൂന്നിനു വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എംസി റോഡിൽ നാട്ടകം മറിയപ്പള്ളിയ്ക്കും വില്ലേജ് ഓഫിസിനും ഇടയിലുള്ള വളവിലാണ് അപകടമുണ്ടായത്. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു അനീഷ് സഞ്ചരിച്ച ബൈക്ക്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്നു റോഡിൽ വീണ അരവിന്ദിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. തല്ക്ഷണം തന്നെ അരവിന്ദിന്റെ മരണം സംഭവിക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്.

പിതാവ് കിളിരൂർ എസ്എൻഡിപി സ്‌കൂൾ അധ്യാപകൻ അനീഷ് ആർ.ചന്ദ്രൻ. മാതാവ് ജിജി അധ്യാപിക. സഹോദരി ലക്ഷ്മി അനീഷ്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും. മാന്നാനം കെഇ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് മരിച്ച അരവിന്ദ്.

Hot Topics

Related Articles