കടുത്തുരുത്തി : കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസലഹരി പിടികൂടിയതിന് പിന്നാലെ പോലീസിനെ മണിക്കൂറുകളോളം നെട്ടോട്ടം ഓടിച്ച് അളവ് തൂക്ക ഉപകരണം കോട്ടയം കടുത്തുരുത്തിയിൽ ഇന്നലെയാണ് രണ്ട് ചെറുപ്പക്കാരെ 150 ഗ്രാം എംഡിഎംഎയുമായി പിടികൂടുന്നത് ഇതിന് പിന്നാലെയാണ് ഇത് തൂക്കി നോക്കാനുള്ള അളവ് തൂക്ക ഉപകരണം അന്വേഷിച്ച് പോലീസ് അലഞ്ഞത്. കോട്ടയം ജില്ലയിലെ ഒട്ടുമിക്ക ജ്വല്ലറി സ്ഥാപനങ്ങളിലും കയറിയിറങ്ങിയ പോലീസ് 7 മണിക്കൂറിൽ അധികം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഒരു അളവ് തൂക്ക ഉപകരണം ലഭിക്കുന്നത്. പോലീസിനെ നെട്ടോട്ടം ഓടിച്ച സംഭവം ഇങ്ങനെ.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ബാംഗ്ലൂരിൽ നിന്നും രണ്ട് ചെറുപ്പക്കാർ KL 05 Q 5304 നമ്പർ വെള്ള സാൻട്രാ കാറിൽ എംഡിഎംഎ യുമായി എറണാകുളം കോട്ടയം റൂട്ടിൽ വരുന്നതായി കോട്ടയം എസ് പി ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം നാല് മണിയോടെ എസ്.പി യുടെ മയക്കുമരുന്ന് വേട്ട സംഘം ജില്ലാ അതിർത്തി ആയ തലപ്പാറയിൽ വച്ച് കാറിന് കൈ കാണിക്കുന്നു. എന്നാൽ കാറിലുണ്ടായിരുന്ന യുവാക്കൾ പോലിസിനെ വെട്ടിച്ച് കാറുമായി പാഞ്ഞു പിന്നാലെ പോലിസും സിനിമാസ്റ്റെയിൽ കാറിനെ പിന്തുടർന്നു.ഒടുവിൽ വൈകുന്നേരം 4.30 ഓടെ മുട്ടുചിറ പട്ടാളവളവിലെ കയറ്റത്തിൽ വച്ച് പോലിസ് സംഘം കാറിന് കല്ലെറിഞ്ഞ് യുവാക്കളുടെ ശ്രദ്ധ തെറ്റിച്ച് കാർ വളഞ്ഞ് ഇവരെ പിടികൂടി.തുടർന്ന് പിന്നാലെ എത്തിയ കടുത്തുരുത്തി പോലിസും ചേർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎ യുവാക്കളിൽ നിന്നും കണ്ടെടുക്കുന്നു.വൈകുന്നേരം 6 മണിയോടെ വൈക്കം തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ പുറത്തെടുത്തു തുടർന്ന് ചോദ്യം ചെയ്യലിൽ 150 ഗ്രാം എന്ന് യുവാക്കൾ പോലീസിന് മൊഴി നൽകി.പിന്നീട് ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ട ആയി പോലീസ് അറിയിച്ചു. പിന്നാലെയാണ് പോലീസിനെ വെട്ടിലാക്കി ആ കാര്യം അറിയുന്നത് പിടിച്ചെടുത്ത വസ്തുക്കൾ തൂക്കാനുള്ള അളവ് തൂക്ക ഉപകരണം പോലീസിന്റെ പക്കൽ ഇല്ലായെന്ന് ഇതോടുകൂടി പേപ്പർ എഴുത്തുകൾ പൂർത്തീകരിക്കാനും സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ഒരു കാത്തിരിപ്പായിരുന്നു.ജില്ലയിലെ ഒട്ടുമിക്ക ജൂവലറികളിലും തൂക്കം എടുക്കുന്ന ഉപകരണത്തിനായി പോലിസിൻ്റെ നെട്ടോട്ടം,ഒടുവിൽ രാത്രി 10.50 ഓടെ കോട്ടയത്തെ ഒരു സ്വർണ്ണവ്യാപാര സ്ഥാപനത്തിൽ നിന്ന് അളവ് തൂക്ക ഉപകരണം പോലീസിന് ലഭിച്ചു അതുമായി എത്തി.വീണ്ടും നടപടിക്രമങ്ങൾ ആരംഭിച്ചു രാത്രി 11.05 ന് തൃക്കം രേഖപെടുത്തി 147.6746 ഗ്രാം. രാത്രി 11.30 ഓടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് പ്രതികളെ എത്തിച്ചു.കടുത്തുരുത്തി പോലീസും, എസ്പിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് ലഹരി കടത്ത് സംഘത്തെ പിടി കൂടിയത്.എന്നാൽ ഒരു മണിക്കൂർ കൊണ്ട് തിരേണ്ട നടപടിക്രമങ്ങൾ 7 മണിക്കൂർ നീണ്ടത് വലിയ വിമർശനങ്ങൾക്കും ഇടയായിട്ടുണ്ട്.


