കോട്ടയം : കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം ജോസിന്റെ മകൻ തിരുനെൽവേലിയിൽ മുങ്ങി മരിച്ചു. തിരുന്നൽവേലിയിൽ ആറ്റിൽ കുളിയ്ക്കാനിറങ്ങവെയാണ് മെഡിക്കൽ വിദ്യാർത്ഥിയായ യുവാവ് മുങ്ങിമരിച്ചത്.
അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ ഡി.വൈ.എസ്.പി എം എം ജോസിന്റെ മകൻ ജോയലാണ് (20) തിരുനെൽവേലിയിലുള്ള ആറ്റിൽ മുങ്ങി മരിച്ചത്. നിലവിൽ കോട്ടയം നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി ആയ എം.എം ജോസിനെ കൊട്ടാരക്കര ഡി.സി.ആർ.ബി യിലേയ്ക്ക് സ്ഥലം മാറ്റി ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. അദ്ദേഹം ചുമതല ഏറ്റെടുക്കാൻ ഇരിക്കെയാണ് മകന്റെ ദാരുണ മരണം.
തിരുനെൽവേലി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥിയായിരുന്നു. കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിയ്ക്കവേ കയത്തിൽപ്പെട്ടു ദാരുണാന്ത്യം സംഭവിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. പട്ടമല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ഫിലിപ് മാത്യുവിന്റെ (റോയി) സഹോദര പുത്രനാണ്.