ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ കമ്മിഷൻ തെളിവെടുപ്പ് ജൂലൈ 31ന് കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ

കോട്ടയം : പട്ടികജാതി വിഭാഗത്തിൽനിന്നു മറ്റു മതങ്ങളിലേക്കു പരിവർത്തനം ചെയ്തിട്ടുള്ളവർക്കു പട്ടികജാതി പദവി നൽകാമോ എന്നു പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ അധ്യക്ഷനായുള്ള കമ്മിഷൻ ജൂലൈ 31 (ബുധൻ) ഉച്ചകഴിഞ്ഞു രണ്ടുമണി മുതൽ വൈകിട്ട് ആറുമണിവരെ കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും. പട്ടികജാതി വിഭാഗത്തിലുൾപ്പെട്ടവർ മറ്റു മതത്തിലേക്ക് മാറുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, അവരെ പട്ടികജാതിക്കാരായി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കമ്മീഷൻ പരിശോധിക്കും. അവരുടെ പാരമ്പര്യങ്ങൾ, ആചാരങ്ങൾ സാമൂഹികമായും, മറ്റു തരത്തിലുമുള്ള വിവേചനങ്ങൾ, പരിവർത്തനത്തിനുശേഷം അവർ മാറിയിട്ടുണ്ടോ എന്നതും പരിശോധനാ വിധേയമാക്കും.സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ രവീന്ദർകുമാർ ജെയിൻ, മുൻ യു.ജി.സി. മുൻ അംഗംസുഷമ യാദവ് എന്നിവരാണ് അംഗങ്ങൾ. തിരുവനന്തപരം കോട്ടയം, എറണാകുളം ജില്ലകളിലാണ് കമ്മീഷന്റെ തെളിവെടുപ്പ്.

Advertisements

Hot Topics

Related Articles