തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവോണത്തിന് പൂക്കളം തീർക്കാൻ നാട്ടിൽ നിന്നു തന്നെയുള്ള ബന്ദിപ്പൂക്കൾ : പൂക്കൾ പഞ്ചായത്തിൽ തന്നെ കൃഷി ചെയ്തത്

തിരുവാർപ്പ് : ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ പൂക്കൃഷിയിലെ പൂവുകളാണ് ഇതിനായി ഉപയോഗിക്കുന്നതു് .
തിരുവാർപ്പ് പഞ്ചായത്തിൽ ആദ്യമായാണ് പൂക്കൃഷി നടത്തുന്നത് . വിളവെടുപ്പിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ നിർവ്വഹിച്ചു.വാർഡ് മെമ്പർ കെ ബി ശിവദാസ് സന്നിഹിതനായിരുന്നു.
പൂ കൃഷി എന്ന ആശയം ഏറ്റെടുത്ത തൊഴിലാളികൾ പ്രതികൂല കാലാവസ്ഥ, കീടബാധ തുടങ്ങി നിരവധി പ്രതിസന്ധികളെ നേരിട്ടാണ് കൃഷി വിജയിപ്പിച്ചത്.

Advertisements

തിരുവാർപ്പ് പഞ്ചായത്തിൻ്റേയും കൃഷിഭവൻ്റെയും പൂർണ്ണമായ പിന്തുണ ഇവർക്ക് ലഭിച്ചു. തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിനു വേണ്ടി വളർത്തിയെടുക്കുന്ന നാളികേര തൈകൾ പരിപാലിക്കുന്നിടയിലാണ് തൊഴിലാളികൾ പൂ കൃഷിയും നടത്തിയത്. വിടർന്നു നിൽക്കുന്ന പൂക്കൾക്ക് തദ്ദേശീയമായി തന്നെ ആവശ്യക്കാർ ഉണ്ടെന്നതും ആശ്വാസമായി. അടുത്ത വർഷം കൂടുതൽ സ്ഥലത്ത് പൂവ് കൃഷി വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Hot Topics

Related Articles