കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്‌ സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയം മേഖലാ സമ്മേളനം ജൂൺ 11 ന് : മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും 

കോട്ടയം :  കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്‌ സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയം മേഖലാ സമ്മേളനം ജൂൺ 11 ന് തെള്ളകത്ത് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തെളളകം ഡി.എം.സി.സി കൺവൻഷൻ സെന്ററിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം , മെമ്പർഷിപ്പ് വിതരണം , രക്തദാന ഫോറം ഉദ്ഘാടനം , ഫാഷൻ ഷോ , വിവിധ കലാ പരിപാടികൾ , സ്നേഹ വിരുന്ന് എന്നിവ നടക്കുമെന്ന് മേഖല പ്രസിഡന്റ് പി.ബി ഗിരീഷ് , ജനറൽ സെക്രട്ടറി എബിൻ ജോസ് പോൾ , ട്രഷറർ സാജു തോമസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 

Advertisements

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രക്ത ദാന ഫോറം ഉദ്ഘാടനം ചെയ്യും. കോട്ടും നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുൻ ന്ന വ്യാപാരികളെ ആദരിക്കും, യോഗത്തിൽ മേഖലാ പ്രസിഡന്റ് പി.ബി ഗിരീഷ് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ജോർജ് കൂടല്ലി മുഖ്യ പ്രഭാഷണം നടത്തും. മേഖലാ ജനറൽ സെക്രട്ടറി എബിൻ ജോസ് പോൾ സ്വാഗതം ആശംസിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കൃഷ്ണൻ മെമ്പർഷിപ്പ് വിതരണം നടത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതാ വിങ്ങ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ബീനാ കണ്ണൻ ഫാഷൻ ഷോ ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് തോമസ് മുണ്ടയ്ക്കൽ സംഘടനാ സന്ദേശം നൽകും. സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി നവാബ് ജാൻ മേഖലാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസ് കുട്ടി , വ്യാപാരി വ്യവസായി സമിതി സ്റ്റേറ്റ് സെക്രട്ടറി ഇ.എസ് ബിജു , ജില്ലാ ജനറൽ സെക്രട്ടറി നിയാസ് വെള്ളുപ്പറമ്പിൽ , സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം.ബി അമിൻ ഷാ , ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് വലിയ വീടൻ , വൈക്കം മേഖലാ പ്രസിഡന്റ് ജോയി ജോൺ എന്നിവർ പ്രസംഗിക്കും. സ്റ്റേറ്റ് ട്രഷറർ എം.എൻ ബാബു അവാർഡ് ദാനം നടത്തും. മേഖല ട്രഷറർ സാജു തോമസ് നന്ദി പറയും. 

Hot Topics

Related Articles