കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലെ അപകടത്തിൽ മരിച്ചത് പാമ്പാടി സ്വദേശി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; സംസ്‌കാരം പിന്നീട്

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാമ്പാടി സ്വദേശി മരിച്ചു. പാമ്പാടി മണർകാട് മാലം കൊച്ചു താഴത്ത് (കുന്നുംപുറത്ത്) ജോർജ് കുര്യൻ (54) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 02.05 നായിരുന്നു അപകടം. നഗരത്തിലൂടെ കാൽ കുഴഞ്ഞ് നടന്നു വന്ന ജോർജ്, ഓടിയെത്തിയ കെഎസ്ആർടിസി ബസിന് അടിയിലേയ്ക്കു വീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

Advertisements

ഓടിക്കൂടിയ നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സംഘവും ചേർന്ന് 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് പരിക്കേറ്റ ജോർജ് കുര്യനെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നു കണ്ടതിനെ തുടർന്നു ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്. അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജോസ് ആലുക്കാസിൽ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.