കോട്ടയം: 20 വർഷം മുൻപ് മുക്ക് പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി, എസ്.എസ്.എൽ.സി ബാച്ചിൻ്റെ റീയൂണിയന് എത്തിയപ്പോൾ അകത്തായി. കുമാരനല്ലൂർ പെരുമ്പായിക്കാട് ഫാത്തിമ മൻസിലിൽ സുധീറിനെയാണ് വാകത്താനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
2005-ൽ തട്ടിപ്പ് നടത്തി കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഈ കാലയളവിൽ ഇയാൾ കോട്ടയം ആർപ്പൂക്കര പനമ്പാലo ഭാഗത്തും തിരുവനന്തപുരം വഞ്ചിയൂർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളം പെരുമ്പാവൂർ, തൃശൂർ , പാലക്കാട് നെല്ലിയാമ്പതി എന്നിവിടങ്ങളിലായി 20 വർഷം ഒളിവില് താമസിക്കുകയായിരുന്നു.
പിന്നീട് 1989 ലെ പ്രതിയുടെ എസ്.എസ്.എൽ.സി ബാച്ചിൻ്റെ 2025 ലെ റീയുണിയനിൽ ഇയാൾ കോട്ടയത്ത് പങ്കെടുത്തിട്ടുള്ളതിൻ്റെ വിവരം വാകത്താനം പോലീസ് സ്റ്റേഷനിലെ സിപിഒ പ്രീതിഷ് പ്രസാദിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വാകത്താനം പൊലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ വെച്ച് ഒരു അപകടം ഉണ്ടായി തൃശൂർ മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയായിരുന്ന പ്രതിയെ കണ്ടത്തി. ഗുരുതരമായ പരിക്കേറ്റിരുന്ന പ്രതിയെ പരിക്കു ഭേദമാവുന്നതു വരെ നിരിക്ഷണത്തിൽ വച്ചു. തുടർന്ന് കുമാരനല്ലൂർ ഭാഗത്തുനിന്ന് വാകത്താനം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചങ്ങനാശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ഇയാളുടെ പേരിൽ കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷൻ,
വൈക്കം പോലീസ് സ്റ്റേഷൻ എറണാകുളം സെട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമാനമായ കേസുകളിൽ വാറണ്ട് നിലവിലുണ്ട്. കൂടാതെ മുൻകാലങ്ങളിൽ :ഗാന്ധിനഗർ ,പൊൻകുന്നം, കാഞ്ഞിരപ്പള്ളി, കോട്ടയം ഈസ്റ്റ് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
വ്യവസായത്തിൻ്റെ പേരിൽ കോട്ടയം സ്വദേശിയിൽ നിന്നും 33 ലക്ഷം രൂപ തട്ടി : തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് കോട്ടയം ചിങ്ങവനം പോലീസ്
കോട്ടയം : വ്യവസായത്തിൽ നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന പേരിൽ കോട്ടയം സ്വദേശിയിൽ നിന്നും 33 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് സേലം സ്വദേശി ജനാർദനൻ വെങ്കിടേഷിനെ ആണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എസ്. പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിൽ വെങ്കിടേഷിൻ്റെ മാതാവും പ്രതിയാണ്. 2022 മുതൽ 2024 വരെയുള്ള കാലയളവിനിടെ ചിങ്ങവനം സ്വദേശിയായ വ്യവസായിയിൽ നിന്നും ബിസിനസിൽ പാർട്ണർ ആക്കാം എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
കോട്ടയം ചിങ്ങവനം സ്വദേശിയായ വ്യവസായിയ്ക്ക് വിദേശ കൺസൾട്ടൻസി സ്ഥാപനം അടക്കമുണ്ട്. ഒരു സുഹൃത്ത് വഴി ചുഡാമണിയും, വെങ്കിടേഷും വ്യവസായിയുമായി സൗഹൃദത്തിൽ ആകുകയായിരുന്നു. പിന്നീട് , പല തവണ ആയി ഇരുവരും ഇദ്ദേഹത്തിൻ്റെ വീട്ടിൽ എത്തുകയും അടുപ്പത്തിലാകുകയും ചെയ്തു. തുടർന്ന് , ഇദ്ദേഹത്തിൻ്റെ വിദേശ
കൺസൾട്ടൻസി സ്ഥാപനത്തിൻ്റെ ശാഖ സേലത്ത് ആരംഭിക്കുന്നതിനായി ഒന്നിച്ച് വ്യവസായം ആരംഭിക്കാൻ നിശ്ചയിക്കുകയുമായിരുന്നു. ഇതിൻ്റെ ഭാഗമായി വ്യവസായിയും ചുഡാമണിയും, വെങ്കിടേഷും ചേർന്ന് കമ്പനി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഈ സ്ഥാപനത്തിൻ്റെ ശാഖ നിർമ്മിക്കുന്നതിനായി കോട്ടയം സ്വദേശിയായ വ്യവസായി പല തവണയായി ചുഡാമണിയ്ക്കും, വെങ്കിടേഷിനും തൻ്റെ അക്കൗണ്ട് വഴി പണം നൽകിയിരുന്നു. എന്നാൽ , ഒന്നര വർഷം കഴിഞ്ഞിട്ടും ഓഫിസ് പ്രവർത്തനം ആരംഭിക്കാൻ സാധിക്കാതെ വന്നതോടെ വ്യവസായി പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ , ഇരുവരും ചേർന്ന് ഇദ്ദേഹത്തെ കമ്പനിയിൽ നിന്ന് പുറത്താക്കി. പിന്നീട് പല തവണ പണം തിരികെ ആവശ്യപ്പെട്ടു എങ്കിലും പണം ലഭിച്ചില്ല. ഇതോടെ വ്യവസായി കോട്ടയം ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന് പരാതി നൽകുകയായിരുന്നു. തുടർന്ന് , പരാതി ചങ്ങനാശേരി ഡി വൈ എസ് പി കെ. പി ടോംസണിന് അയച്ചു. ഈ പരാതിയിൽ വ്യവസായിയുടെ മൊഴി എടുത്ത ചിങ്ങവനം എസ് എച്ച് ഒ ഇൻസ്പെക്ടർ എസ്. പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് , പൊലീസ് സംഘം തമിഴ്നാട്ടിൽ എത്തി പ്രതിയെ അറസ്റ്റ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


