കൊച്ചി :കശുവണ്ടി വികസന കോർപ്പറേഷന്‍ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയെ റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളിക്കളഞ്ഞു. പുനഃപരിശോധനയ്ക്കായി നൽകിയ അവസരം സർക്കാർ ദുരുപയോഗം ചെയ്യും ചെയ്തുവെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയത്.കേസിൽ കുറ്റാരോപിതരായ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ. എ. രതീഷിനുമെതിരെ സിബിഐ പ്രോസിക്യൂഷൻ അനുമതി തേടിയതിൽ, സർക്കാർ മൂന്നാം തവണയും അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് കോടതിയലക്ഷ്യ ഹർജി ഉയർന്നത്.സർക്കാർ സമർപ്പിച്ച പുതിയ മറുപടി സത്യവാങ്മൂലത്തിൽ “തങ്ങളുടെ ഭാഗത്ത് കോടതിയലക്ഷ്യം സംഭവിച്ചിട്ടില്ല അതിനാൽ നടപടി അവസാനിപ്പിക്കണം” എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
എന്നാൽ “കോടതിയലക്ഷ്യമാണെന്ന വിധി നിലവിലുണ്ടല്ലോ അങ്ങനെ നിൽക്കെ കോടതിയലക്ഷ്യമില്ലെന്ന് എങ്ങനെ പറയാൻ കഴിയും?” എന്നായിരുന്നു കോടതിയുടെ കടുത്ത പ്രതികരണം.സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത കോടതി, നൽകിയ പുനഃപരിശോധനാവസരം സർക്കാർ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി സത്യവാങ്മൂലം രേഖയിൽ ഉണ്ടായതിനാൽ കേസ് ഡിസംബർ 8-ന് വീണ്ടും പരിഗണിക്കും.2006 മുതൽ 2015 വരെയുള്ള കാലയളവിൽ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയുണ്ടായെന്ന ആരോപണത്തിലാണ് കേസ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചത്


