വിദ്യാർത്ഥികളെ ആകർഷിച്ച് ലൂമിനോറ ശാസ്ത്രപ്രദർശനം; ബസേലിയസ് കാർണിവൽ ലൂമിനോറ 2k25 കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് ഉദ്ഘാടനം ചെയ്തു

കോട്ടയം: വിദ്യാർത്ഥികളിലെ പഠന–പരീക്ഷണ–ഗവേഷണ നിരീക്ഷണ ശേഷികളും സംഘാടനമികവും വളർത്തി ശാസ്ത്രലോകത്തിലെ പുതുവിജ്ഞാനങ്ങൾ പങ്കുവയ്ക്കുന്നതിനായി ബസേലിയസ് കോളേജിൽ സംഘടിപ്പിച്ച ‘ലൂമിനോറ 22025’ ശാസ്ത്ര-സാങ്കേതിക പ്രദർശനം പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് ഉദ്ഘാടനം ചെയ്തു.ലൂമിനോറ ശാസ്ത്ര സാങ്കേതിക പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യമേളയുടെയും ഇത്തവണത്തെ വിവിധ വിഭാഗങ്ങളുടെയും തുടക്കച്ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. ജ്യോതിമോൾ, കോളജ് ബർസാർ ഡോ. ആനി ചെറിയൻ, ഐക്യുഎസിഇ കോഓർഡിനേറ്റർ പ്രൊഫ. ജീജാമോൾ, ലൂമിനോറ കോഓർഡിനേറ്റർ നിബു ബി. തോമസ്, ഡോ. അഞ്ജു ലിൻഡ വർഗ്ഗീസ്, ഡോ. രശ്മി ആനി തോമസ്, ഡോ. ഷിബു എം. തോമസ്, ഡോ. ജോൺ കെ. ബാബു, ഡോ. താരാ തോമസ്, ഡോ. മഞ്ജുഷ വി. പണിക്കർ, ഡോ. അനിറ്റ് എം. തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisements

ജില്ലയിലെ വിവിധ സ്കൂളുകളും കോളേജുകളും ചേർന്ന് 1500-ത്തിലധികം വിദ്യാർത്ഥികളാണ് പ്രദർശനം കാണാൻ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്ന് 40 ടീമുകൾ ഹൈസ്കൂൾ–ഹയർ സെക്കൻഡറി വിഭാഗങ്ങളിലുളള ശാസ്ത്രപ്രദർശന മത്സരത്തിൽ പങ്കെടുത്തു.കോളേജ് ഓഡിറ്റോറിയത്തിലും സയൻസ് ബ്ലോക്കിലുമായിരുന്നു വിവിധ സ്റ്റാളുകളുടെ അവതരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യൂരിയോസിറ്റി വിഭാഗത്തിൽ എം.ജി. സർവകലാശാല സ്കൂൾ ഓഫ് ബഹേവിയറൽ സയൻസ്, സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ്, മഹാത്മാഗാന്ധി ഇന്നോവേഷൻ ഫൗണ്ടേഷൻ, സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ, ജിയോളജി വിഭാഗം, ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പ്, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ്, നെറ്റ്കോം അക്കാഡമിയുടെ റോബോട്ടിക്സ് വിഭാഗം എന്നിവയും പ്രദർശനത്തിൽ പങ്കെടുത്തു.വൈകിട്ട് 5 മുതൽ 8 വരെ നടന്ന ‘തരംഗ്’ സാംസ്കാരിക പരിപാടിയിൽ വിദ്യാർത്ഥികളുടെ നൃത്ത–നാട്യ കലാരൂപങ്ങളും സംഗീത അവതരണങ്ങളും അരങ്ങേറി.

Hot Topics

Related Articles