കോട്ടയം: ആചാര തനിമയോടെ ഉത്രാടക്കിഴി സമർപ്പണം. കോട്ടയം വയസ്‌ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് ആചാര തനിമയോടെ ഉത്രാടക്കിഴി സമർപ്പിച്ചു. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവനും, കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയം വയസ്‌ക്കര ഇല്ലത്ത് എത്തിയാണ് ഉത്രാടക്കിഴി സമർപ്പിച്ചത്.
ഒപ്പം ഓണക്കോടി അടക്കം മറ്റ് സമ്മാനങ്ങളും കൈമാറി. 83 കാരിയായ സൗമ്യവതി തമ്പുരാട്ടി ഇത് 74-ാം തവണയാണ് കിഴി ഏറ്റുവാങ്ങുന്നത്.കൊച്ചി രാജാവ് രാജ കുടുംബാഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോട് അനുബന്ധിച്ച് നൽകി വന്നിരുന്ന സമ്മാനമാണ് ഉത്രാടക്കിഴി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചി രാജവംശത്തിൻറെ പിൻമുറക്കാരിയെന്ന നിലയ്ക്കാണു വയസ്‌കര രാജരാജവർമയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിക്കു ഉത്രാടക്കിഴി നൽകുന്നത്. കോട്ടയം ജില്ലയിൽ ഒരാൾക്കു മാത്രമാണു ഇത് ലഭിക്കുന്നത്. 1001 രൂപയടങ്ങിയ കിഴി കൈമാറുന്നത്. 14 രൂപയായിരുന്ന കിഴി ആയിരം രൂപയായി പിന്നീട് വർധിപ്പിച്ചതാണ്. തൃശൂർ ട്രഷറിയിൽനിന്നാണു തുക അനുവദിക്കുന്നത്. തൃശൂർ കലക്ടറുടെ പ്രത്യേക പ്രതിനിധി കോട്ടയം താലൂക്ക് ഓഫിസിൽ തുക നേരിട്ട് എത്തിച്ചത്.