എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്തില്ല; കോട്ടയം കുടമാളൂരിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; മരച്ചത് ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ യുവാവ്

കോട്ടയം: എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതിരുന്നതിനെ തുടർന്ന് കണ്ണിലേയ്ക്ക് ലൈറ്റ് അടിച്ചു കയറി നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആർപ്പൂക്കര വില്ലൂന്നി പഴൂരകത്ത് വീട്ടിൽ റിച്ചി ടോം(26)ആണ് മരിച്ചത്. കഴിഞ്ഞ 26 ന് രാത്രി 11 മണിയോടെ കുടമാളൂർ പള്ളിയുടെ ഭാഗത്താണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു റിച്ചി. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്തിരുന്നില്ല. ഇദ്ദേഹത്തിന്റെ കണ്ണിലേയ്ക്ക് ലൈറ്റ് തുളച്ചു കയറി ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.

Advertisements

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കിടന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് മരണം സംഭവിച്ചു. സംസ്‌കാരം സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒൻപതിന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.

Hot Topics

Related Articles