കോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം : കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകരുടെ ശ്രമം : പൊലീസ് ജലപീരങ്കി പ്രയോഗിച്ചു 

കോട്ടയം : സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനത്തിനുശേഷം ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. സംസ്ഥാന സർക്കാരിൻറെ ബജറ്റ് നയങ്ങൾക്കെതിരായ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. 

Advertisements

ചൊവ്വാഴ്ച രാവിലെ ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് കോട്ടയം കളക്ടറേറ്റിന് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ഭരണ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നാട്ടകം സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിനുശേഷം കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. 

Hot Topics

Related Articles