കോട്ടയം: പൂവൻതുരുത്തിൽ വീട്ടമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും ബജാജ് ഫിനാൻസ് അധികൃതർ വീട്ടിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പനച്ചിക്കാട് പഞ്ചായത്തിലെ പൂവൻതുരുത്ത് വിഷ്ണു വിലാസത്തിൽ വീട്ടിൽ ഉഷാ കുമാരിയെയും, മകൾ ശ്രീജയെയുമാണ് കഴിഞ്ഞ ദിവസം ബജാജ് ഫിനാൻസ് അധികൃതർ ജപ്തി നടപടികളുടെ പേരിൽ വീട്ടിൽ നിന്നും ഇറക്കി വിട്ടത്. വീട് ജപ്തി ചെയ്തതായി ഏഴു ദിവസത്തിനുള്ളിൽ ഒഴിയണമെന്നും കാട്ടി നോട്ടീസ് പതിച്ച ശേഷമാണ് ഇവരെ വീട്ടിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ളി നടപടികൾ ഉടൻ തന്നെ ആരംഭിച്ചത്.
ഇവരുടെ ഭർത്താവ് നേരത്തെ ബജാജ് ഫിനാൻസിൽ നിന്നും 51 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീട് ഈടുവച്ചാണ് ഇദ്ദേഹം വായ്പ എടുത്തിരുന്നതും. എന്നാൽ, 2019 മുതൽ ഇദ്ദേഹത്തെ കാണാനില്ല. ഇതോടെയാണ് കുടുംബത്തിനും ദുരിതം ആരംഭിക്കുന്നത്. ഭിന്നശേഷിക്കാരിയായ കുട്ടിയെയുമായി ഉഷാകുമാരി തനിച്ചാണ് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ബജാജ് ഫിനാൻസ് അധികൃതർക്ക് വേണ്ടി റിക്കവറി നടത്തുന്ന ഏജൻസി അഡ്വക്കേറ്റ് കമ്മിഷനുമായി എത്തി വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ഏഴു ദിവസത്തിനുള്ളിൽ വീട് ഒഴിയണമെന്ന നോട്ടീസ് പതിച്ച ശേഷം ഉടൻ തന്നെ ഇവരോട് വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടതായാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ ചട്ടങ്ങളും മാനദണ്ഡങ്ളും ഒന്നും പാലിക്കാതെയാണ് ഇവരെ വീട്ടിൽ നിന്നും ഒഴിപ്പിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കോടതിയിൽ കേസ് പരിഗണിച്ച വിവരം ഉഷാകുമാരിയെ അറിയിച്ചിട്ടേയില്ല. ഇത്തരത്തിൽ ഒരു നോട്ടീസും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഏറ്റവും ഒടുവിൽ കേസിൽ ജപ്തി നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചത്. ജപ്തി നടപടി ആരംഭിച്ച സമയത്ത് മാത്രമാണ് തങ്ങൾക്ക് ഇത്രത്തോളം ബാധ്യതയുണ്ടെന്ന് ഉഷാ കുമാരി അറിഞ്ഞതും. ജപ്തി നടപടിയ്ക്കു മുൻപ് ബാധിക്കപ്പെട്ടവർക്ക് നോട്ടീസ് അയക്കാതിരുന്നത് ഗുരുതരമായ ചട്ടങ്ങളുടെ ലംഘനാണ് എന്നാണ് നിയമ വിദഗ്ധർ പറയുന്നു. വിഷയം കോടതിയുടെ ശ്രദ്ധയിൽക്കൊണ്ടു വരാനും ഉഷയ്ക്കും കുട്ടിയ്ക്കും നീതി വാങ്ങി നൽകാനും ഭിന്നശേഷി സംഘടനയായ സക്ഷമ ഇടപെട്ടിട്ടുണ്ട്.


