ഫോട്ടോ :വാഴൂർ പള്ളിയിലെ വലിയ പെരുന്നാളിന് പുളിക്കൽകവല ജംഗ്ഷനിലുള്ള മാർ ഗ്രിഗോറിയോസ് കുരിശ് അങ്കണത്തിൽ , വന്ദ്യ.മത്തായി റമ്പാൻ കൊടിയേറ്റ് നിർവഹിക്കുന്നു
പുളിക്കൽ കവല : വാഴൂർ പള്ളിയിലെ വലിയ പെരുന്നാളിന് കൊടിയേറി കുർബാനയ്ക്ക് ശേഷം ആശീർവദിച്ച കൊടികൾ ആചാരപൂർവ്വം പള്ളിയുടെ പ്രധാന കവാടത്തിലുള്ള പൗരാണികമായ 89 കൽപടവുകളിറങ്ങി പുളിക്കൽ കവല ജംഗ്ഷനിലുള്ള മാർ ഗ്രിഗോറിയോസ് കുരിശങ്കണത്തിലെ കൽകൊടിമരത്തിൽ വന്ദ്യ മത്തായി റമ്പാൻ കൊടിയേറ്റു കർമം നിർവഹിച്ചു. വികാരി ഫാ. അലക്സ് തോമസ് നാഴൂരി മറ്റത്തിൽ സഹവികാരി ഫാ. ജോൺ സ്കറിയ നടുത്തൊട്ടിയിൽ എന്നിവർ സഹ കാർമികരായി 28 29 തീയതികളിലായ് നടക്കുന്ന പ്രധാന പെരുന്നാളുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിക്കും.28 ന് വൈകിട്ട് 8 ന് പ്രസിദ്ധമായ അങ്ങാടി ചുറ്റിയുള്ള വലിയ പ്രദക്ഷിണം ആരംഭിക്കും.


