വിയോഗ വേളയിൽ അസഭ്യ പരാമർശം:മലയാളത്തിന്റെ പ്രിയ കലാകാരൻ ശ്രീനിവാസന് വിട;ശ്രീനിവാസന്റെ മരണത്തിൽ അധിക്ഷേപവുമായി യുട്യൂബർ ചെകുത്താൻ

കൊച്ചി:മലയാളത്തിന്റെ അതുല്യ കലാകാരൻ ശ്രീനിവാസൻ ഇനി ഓർമ്മകളിൽ. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന സന്ദേശം കുറിച്ച ഒരു പേപ്പറും പേനയും ശ്രീനിവാസന്റെ ഭൗതിക ശരീരത്തിനൊപ്പം വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്.സിനിമയിലൂടെയും എഴുത്തിലൂടെയും സാമൂഹിക വിമർശനങ്ങളിലൂടെയും മലയാളിയുടെ മനസിൽ ആഴമായി പതിഞ്ഞ ശ്രീനിവാസന്റെ വിയോഗം സംസ്ഥാനത്താകെ വലിയ ദുഃഖത്തിലാണ് സ്വീകരിക്കപ്പെട്ടത്.

Advertisements

രാഷ്ട്രീയ- സാംസ്കാരിക -സിനിമാ രംഗത്തെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.ഇതിനിടെ, ശ്രീനിവാസന്റെ മരണത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി യൂട്യൂബർ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന അജു അലക്‌സ് രംഗത്തെത്തി. ‘എന്തിനാണ് ഇവർക്ക് റെസ്റ്റ് ഇൻ സിനിമ എന്ന് പറയുന്നത്? ഒരു കണ്ടക്ടർ മരിച്ചാൽ റെസ്റ്റ് ഇൻ കണ്ടക്ടർ എന്ന് പറയുമോ, ഹോട്ടൽ ജീവനക്കാരൻ മരിച്ചാൽ റെസ്റ്റ് ഇൻ ഹോട്ടൽ എന്ന് പറയുമോ’ എന്നായിരുന്നു ചെകുത്താൻ തന്റെ യൂട്യൂബ് വീഡിയോയിലൂടെ ഉന്നയിച്ച ചോദ്യം. ഇതിന് പിന്നാലെ അസഭ്യവർഷവും നടത്തിയതായി ആരോപണമുണ്ട്.ചെകുത്താൻ നേരത്തെയും വിവാദങ്ങളിൽപ്പെട്ട വ്യക്തിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശങ്ങളെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തസ്ഥലം സന്ദർശിച്ചതിനെതിരെയായിരുന്നു ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപപരമായ പരാമർശം നടത്തിയിരുന്നത്. ഇതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.ശ്രീനിവാസന്റെ വിയോഗ വേളയിലും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.

Hot Topics

Related Articles