കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂലവട്ടം സ്വദേശിനിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചു; സംസ്‌കാരം ഇന്ന് പാക്കിൽ കത്തോലിക്കാ പള്ളിയിൽ; കൊല്ലപ്പെട്ട യുവതി ദിവാൻകവലയിൽ നിന്നും വൈക്കത്തേയ്ക്ക് താമസം മാറ്റിയത് മൂന്നു മാസം മുൻപ്

കോട്ടയം: കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂലവട്ടം ദിവാൻകവല സ്വദേശിയായ യുവതിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് ഫെബ്രുവരി 25 ബുധനാഴ്ച സംസ്‌കരിക്കും. ഇന്ന് രാവിലെ 11.30 ന് പാക്കിൽ കത്തോലിക്കാ പള്ളിയിൽ സംസ്‌കരിക്കും. മൂലവട്ടം ദിവാൻകവല മൂലക്കളത്തിൽ വീട്ടിൽ സുധാ ബേബി(45) ആണ് കൊല്ലപ്പെട്ടത്.

Advertisements

മൂലവട്ടം ഗസ്റ്റ് ഹൗസിനു സമീപം മൂലക്കളത്തിൽ വീട്ടിൽ കെ.എം ബേബിയുടെയും, അശ്വതി ബേബിയുടെയും (ആലീസ്) മകളാണ് സുധാ ബേബി. മൂന്നു മാസം മുൻപാണ് ഇവർ ദിവാൻകവലയിലെ വീട്ടിൽ നിന്നും ഇവർ വൈക്കത്തേയ്ക്ക് താമസം മാറ്റിയത്. മരിച്ച സുധയുടെ പിതാവ് ബേബി ഹൈക്കോടതി ജീവനക്കാരനായിരുന്നു. ബേബി മരിച്ചതോടെ ഇവരുടെ മാതാവ് ആലീസിന് ഹൈക്കോടതിയിൽ ജോലി ലഭിക്കുകയായിരുന്നു. തുടർന്ന്, ഇവർ ഗസ്റ്റ് ഹൗസ് ഭാഗത്തെ വീട് വിറ്റ് ശേഷം പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാലിദ്വീപിൽ അധ്യാപികയായിരുന്നു സുധ. ഭർത്താവിനൊപ്പം ഇവർ മാലദ്വീപിലാണ് താമസിച്ചിരുന്നത്. എന്നാൽ, ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് തിരികെ മൂലവട്ടത്ത് തന്നെ എത്തുകയായിരുന്നു. തുടർന്ന് മൂലവട്ടം ദിവാൻകവലയിൽ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങുകയും ചെയ്തു. എന്നാൽ, മൂന്നു മാസം മുൻപ് ഇവർ ഇവിടെ നിന്നും വൈക്കം പൂത്തോട്ടയിലേയ്ക്കു താമസം മാറുകയായിരുന്നു. മരിച്ച സുധയുടെ സഹോദരി കൊച്ചിയിൽ ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇവരുടെ ഒപ്പം നിൽക്കുന്നതിനു വേണ്ടിയാണ് പോകുന്നതെന്നാണ് അയൽവാസികളോടക്കം പറഞ്ഞിരുന്നത്. ഈ യാത്രയാണ് ഒടുവിൽ കൊലപാതകത്തിൽ എത്തിച്ചേർന്നത്.

Hot Topics

Related Articles