കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 25 ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഭരണങ്ങാനം – ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ . അളനാട് അബലം . പൂവത്തോട് കോൺവെൻ്റെ . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതീ ഭാഗികമായി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടപ്പള്ളി, ഹോസ്പിറ്റൽ, കല്ലൂർ കൊട്ടാരം, മുണ്ടക്കൽ പടി, ഓഫീസ് ട്രാൻസ്ഫോർമർ, പാലക്കോട്ട് പടി, പീടിയേക്കൽ പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമൂട് മിനി എസ്റ്റേറ്റ്, ശാന്താൾ ഗിരി ആയുർവേദ ഹോസ്പിറ്റൽ, ലൂർദ് ചർച്ച് മാമൂട് ടവർ, റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐടിഐ, പരപ്പൊഴിഞ്ഞ,, പൂവത്തും മൂട്, തൂമ്പുങ്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.00മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുംകാവ്, വാഴപ്പള്ളി ക്രഷർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.00മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് മുതൽ പെരുംതുരുത്തി വരെയുള്ള പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളപുരക്കടവ് ,പൊൻകുന്നത്തുകാവ്,മഠത്തിൽകാവ്,കാടൻചിറ,കുന്നപ്പള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏഴാം മൈൽ , ഏഴാം മൈൽ എസ്.എൻ.ഡി.പി, എട്ടാം മൈൽ പാലം, ഓന്തുരുട്ടി, പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം, താന്നിമറ്റം, പി.ടി.എം, മഞ്ഞാടി സി.എസ്.ഐ, വിമലാംബിക, കാളചന്ത, വലിയപള്ളി, പൂതകുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, കാനറാ പേപ്പർ മിൽ റോഡ് , ഹള്ളാപ്പാറ, ദേവമാതാ, ചെത്തിപ്പുഴക്കടവു, ആനന്ദാശ്രമം , ചുടുകാട് , മോർകുളങ്ങര ഓവർബ്രിഡ്ജ് , റിലൈൻസ്, അച്ചായൻ ഗോൾഡ് , എസ്.ബി കോളേജ് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 3 മണി വരെയും എസ്.ബി എച്ച്.എസ് ഗ്രൗണ്ട്, പാലാത്ര എസ്.എൻ.ഡി.പി, മലേപ്പറമ്പ് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5.30മണി വരെയും വൈദുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചകിരി, ലവ്‌ലി ലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുമ്പൊയ്ക, കാളചന്ത ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.


