കോട്ടയം നഗരമധ്യത്തിൽ ആകാശപ്പാതയ്ക്കു ചുവട്ടിലെ അപകടം: ലോറി കാലിലൂടെ കയറി പരിക്കേറ്റ പാമ്പാടി സ്വദേശിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ; കാലിന് ഒടിവ്

കോട്ടയം: നഗരമധ്യത്തിൽ ആകാശപ്പാതയ്ക്കു ചുവട്ടിൽ ലോറിയിടിച്ച് റോഡിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റത് പാമ്പാടി സ്വദേശി നിഷയ്ക്ക്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ കാലിന് ഒടിവുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ലഭിക്കുന്ന വിവരം.വ്യാഴാഴ്ച ഉച്ചയ്ക്ക് 01.15 ഓടെ കോട്ടയം നഗരസഭ ഓഫിസിനു മുന്നിൽ ആകാശപ്പാതയ്ക്കു സമീപമായിരുന്നു അപകടം. ഇവർ റോഡ് മുറിച്ച് കടന്ന് ശാസ്ത്രി റോഡിലെ ബസ് സ്‌റ്റോപ്പിലേയ്ക്കു പോകുകയായിരുന്നു ഇവർ. ഈ സമയത്താണ് തിരുനക്കര ഭാഗത്തു നിന്നും എത്തിയ ലോറി ഇവരെ ഇടിച്ചു വീഴ്ത്തിയത്. ലോറി ഇവരുടെ കാലിലൂടെ കയറിയിറങ്ങി. അപകടത്തിൽപ്പെട്ട യുവതി അരമണിക്കൂറോളം റോഡിൽ വീണു കിടക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന്, ആംബുലൻസ് വിളിച്ചു വരുത്തിയാണ് യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന സൂചന. യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് കോട്ടയം നഗരമധ്യത്തിൽ വലിയ ഗതാഗതക്കുരുക്കുണ്ടായിട്ടുണ്ട്.

Advertisements

Hot Topics

Related Articles