കോട്ടയം: വടവാതൂരിൽ ആറ് വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. വടവാതൂർ വലിയപാറയ്ക്കു സമീപം അനുഗ്രഹയ്ക്കാണ് നായയുടെ കടിയേറ്റത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് തെരുവ് നായ ഓടി വരുകയും. തിരിഞ്ഞു ഓടിയ കുട്ടിയുടെ പുറകു ഭാഗത്തു കടിക്കുകയും ആയിരുന്നു.. വളരെ ആഴത്തിൽ ഉള്ളാ മുറിവ് ആയതിനാൽ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നതാണെന്ന് ആം അദ്മി പാർട്ടി വടവാതൂർ യൂണിറ്റ് പ്രസിഡൻ്റ് കെ എസ് സുബിൻ അറിയിച്ചു. പ്രദേശത്ത് അതിരൂക്ഷമായ തെരുവുനായ ശല്യം ഉണ്ടെന്ന് പലതവണ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും പ്രതികരിക്കുകയും ചെയ്തതാണ്. എന്നാൽ ഈ വിഷയത്തിൽ ഇടപെടാനോ നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ലെന്നും സുബിൻ ആരോപിച്ചു.
Advertisements


