കോട്ടയം കുമാരനല്ലൂർ സംക്രാന്തിയിൽ ബാഗ് ബസാറിൽ തീയും പുകയും; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് നാലാം വാർഡിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി റിയാസ് മുഹമ്മദ്

കോട്ടയം: കുമാരനല്ലൂർ സംക്രാന്തിയിൽ ബാഗ് ബസാറിൽ തീയും പുകയും. ഇന്നലെ വൈകിട്ട് ഒൻപത് മണിയോടെയാണ് സംക്രാന്തി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാഗ് ബസാർ എന്ന സ്ഥാപനത്തിൽ തീയും പുകയും ഉയർന്നത്. വിവരം അറിഞ്ഞതോടെ നഗരസഭ നാലാം വാർഡിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി റിയാസ് മുഹമ്മദ് വിവരം കോട്ടയം അഗ്നിരക്ഷാ സേനാ യൂണിറ്റിൽ അറിയിച്ചു. തുടർന്ന്, റിയാസിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളായ സമീർ, നാഷിൻ, മനാഫ്, ആൽവിൻ ബേബി എന്നിവർ ചേർന്ന് രക്ഷാ പ്രവർത്തനം ആരംഭിച്ചു. ഇതിനോടകം തന്നെ കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തിലെ അനൂജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. തുടർന്ന് ഇവർ രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. ഇതോടെയാണ് തീ നിയന്ത്രണ വിധേയമായത്.

Advertisements

Hot Topics

Related Articles