വിൽപ്പനയ്ക്ക് എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; പിടിയിലായത് തൃക്കൊടിത്താനം സ്വദേശി 

കോട്ടയം: വിൽപ്പനയ്ക്ക് എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തൃക്കൊടിത്താനം മണികണ്ഠവയൽ  കളരിക്കൽ ടോണി മാത്യുവിനെ(28)യാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 04.55 മണിക്ക് തൃക്കൊടിത്താനം പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1.87 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.  കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ എ. ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ.പി ടോംസണിൻ്റെ നിർദ്ദേശപ്രകാരം തൃക്കൊടിത്താനം സ്റ്റേഷന് ഹൗസ് ഓഫീസർ കെ.ആർ  പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ് സീനിയർ സിവിൽ പൊലീസ് ഓഫിസർ  ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ മണികണ്ഠൻ, ബിജു, ഷൈലാൽ, സായ് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ചെയ്തു. 

Advertisements

Hot Topics

Related Articles